അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു..
ഈ സന്ധ്യയില്‍ ഉറങ്ങാന്‍ പോകുന്ന പൂക്കളെ പോലെ ഞാന്‍ സുഗ നിദ്രയില്‍ ആഴ്ന്നു പോകാന്‍ ആഗ്രഹിക്കുന്നു..നാളെ സുര്യന്റെ കിരനങ്ങലാല്‍ പുതിയ ഉന്മേഷത്തോടെ അവര്‍ ഉണരുന്നു...ഞാനോ??
പുതിയ ദിവസത്തില്‍ പൂക്കള്‍ക്ക് ഇന്നലെ എന്നൊരു കാര്യം ചിന്തിക്കേണ്ട കാര്യം ഉദിക്കുന്നില്ല..എന്നാല്‍ മനുഷ്യര്‍ക്ക് അങ്ങനെയാണോ? പുതിയ ദിവസം വരുമ്പോള്‍ പഴയത് മറക്കാന്‍ പറ്റുന്ന ഏതെങ്കിലും ടെക്നോളജി ഉണ്ടോ?
പൂക്കളെ പോലെ എനിക്കും ഉന്മേഷത്തോടെ ഉണരാനും, ചിരിക്കാനും, ചിരിപ്പിക്കാനും, സന്തോഷിപ്പിക്കാനും സാധിക്കുമോ ? എനിക്ക് അവരോടു അസൂയ തോന്നുന്നു...
പൂക്കള്‍ തമ്മില്‍ അസൂയ ഇല്ല, ദേഷ്യമില്ല, പിണക്കമില്ല, സ്നേഹം മാത്രം..നമ്മുക്കും അങ്ങനെ ആയിക്കൂടെ ??
No comments:
Post a Comment